2012, നവംബർ 30, വെള്ളിയാഴ്‌ച

ഒരു ഓര്‍മ്മ കുറിപ്പ്

സമയം : രാവിലെ 7:05, 2008 ഓഗേസ്റ്റ് 14 തിയതി
സ്ഥലം : ടെര്‍മിനല്‍ 1, ദുബായ് അന്താരഷ്ട വിമാനത്താവളം.

ചിത്രങ്ങളിലും വര്‍ണങ്ങളിലും മാത്രം കണ്ടിട്ടുള ദുബായ്. ജീവിതത്തില്‍ ആദ്യമായി വിമാനയാത്ര.അതും,7കടലുകളുംകടന്നു,എഴാംകടലിനും അക്കരെ-"ദുഫായില്"-ഈ മഹാ നഗരത്തില്‍ (നമ്മുടെ പള്ളിക്കല്‍ പഞ്ചായത്തിന്‍റെ അത്രേം ഉണ്ടോ എന്ന് ഒന്നുടെ നോക്കണം). വന്നു ഇറങ്ങിയപ്പോള്‍,  ചില്ല് കൊട്ടാരങ്ങള്‍ മാനത്ത് ചുംബിച്ചു നില്‍ക്കുനതു കണ്ടപ്പോള്‍,  ചെന്നോത്ത് മഹാദേവര് സത്യം,  എന്താണ് മനസ്സില്‍ തോന്നിയത് എന്ന് എനിക്ക്  ഇപ്പോഴും ഓര്‍ക്കുനില്ല. ആരോടോ ചോദിച്ചും  പറഞ്ഞു എങ്ങനയോ പുറത്തു ഇറങ്ങി. കമ്പനിയുടെ പേര് എഴുതിയ പ്ലകാര്ട്  മായി സ്വീകരിക്കാന്‍ ആരോ വരും എന്ന് നേരത്തെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഓഫര്‍ ലെട്ടെരില്‍ തഹോമ ഫോണ്ട്, 13 സൈസില്‍ കണ്ട കമ്പനിയുടെ പേര് ഒന്നുടെ മനസിലേക് കൊണ്ട് വന്നു. ഇല്ല, അങ്ങനെ ഒരു പേര് കാണാനില്ല. "ARROW" പോയിട് ഒരു കുന്തവും കാണാനില്ല. അടുത്തു നിന്ന ഒരാളോട്, ശ്രീനിവാസന്‍ അറബി കഥയില്‍ ചോദിക്കും പോലെ  തിരക്കി.

 "നിങ്ങള് മലയാളിയ.....?".

അവന്‍റെ കഷ്ട്ടകാലം, അല്ലാതെ എന്ത് പറയാന്‍, മനസില്ലാമനസോടെ  ആണെങ്കിലും അയാള്‍  അതേയ്‌ എന്ന് പറഞ്ഞു. അടുത്ത ചോദ്യത്തിന് കത്തു നില്‍ക്കാതെ ഒരു യാന്ത്രിക മനുഷ്യനെ പോലെ അയാള്‍ ഫോണ്‍ തന്നു, കയില്‍ ഉള്ള ഒരേ ഒരു കോണ്ടാക്റ്റ്‌ നമ്പറിലേക്ക് വിളിച്ചു. അപ്പുറത്ത് നിന്നും ആശ്വാസത്തിന്റെ മണിമുഴക്കം. ഡ്രൈവര്‍ അതിരാവിലെ മുതല്‍ എന്നെയും കത്ത് അവിടെ എവിടേയോ നില്‍പ്പുണ്ട് എന്ന് അറിയിപ്പ് കിട്ടി. തിരിച്ചു വിളിക്കാം എന്ന്  പറഞ്ഞുകൊണ്ട് അപ്പുറത്തെ ആശ്വാസത്തിന്റെ മണിമുഴക്കം നിലച്ചു. അടുത്ത് തന്നെ ഫോണ്‍ തന്ന മന്ന്യനായ വ്യക്തി അവിടെനിന്നും നീങ്ങി. വീണ്ടും നീണ്ട കത്ത് നില്‍പ്പ്. വന്നവര്‍ വന്നവര്‍ ഓരോരുത്തരായി പോയി കൊണ്ടിരുന്നു. (അവരെ ഒക്കെ വിളിക്കാന്‍ ആള്‍ക്കാര്‍ വന്നു). ഇടയ്ക്കു പലരുടെയും കയില്‍ നിന്നും ഫോണ്‍ വാങ്ങി വിളിച്ചു കൊണ്ടേ ഇരുന്നു, ഒടുവില്‍ ഡ്രൈവര്‍റുടെ നമ്പര്‍ കിട്ടി. അറിയാവുന്ന മുറി "HINDI" യില്‍ ആ "പച്ച" സുഹൃത്തി നോട് കാര്യം തിരക്കി.

 "പുറത്തു ലൈറ്റ് (beacon lights)" വെച്ച ഒരു വണ്ടിയില്‍ ആ മാന്യ ദേഹം എന്നെയും കാത്തു  ഇരിക്കുന്നു എന്ന്. കയില്‍ ഇരുന്ന ചമ്മന്തി പൊടിയും അച്ചാറും അടങ്ങിയ ലെഗേജു, തള്ളികൊണ്ട്(ആരെയെക്കയോ മനസ്സില്‍ പ്രാകികൊണ്ട്) ഞാന്‍ പുറത്തേക്കു നടന്നു. അവിടെ കണ്ട കാഴ്ച സത്യത്തില്‍ എന്നെ ഞെട്ടിച്ചു. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു 60% വണ്ടിയിലും ഈ പറഞ്ഞ സാദനം ഫിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എതിലാണ് ഞാന്‍ കയറേണ്ടത്? മഴവില്ല് കൊതിച്ചു വന്ന വേഴാമ്പലിനെ പോലെ, ഞാന്‍ തിരികെ പഴയ സ്ഥലത്ത് തന്നെ വന്നു നില ഉറപ്പിച്ചു. അപ്പോഴേക്കും ആ സ്ഥലം വിജനമായി തുടങ്ങി, എല്ലാരും പോയി. പെട്ടന്നു ആണ് അത് സംഭവിച്ചത്. എവിടെ നിന്നും വന്നു എന്ന് എനിക്ക് അറിയില്ല, അല്ലകില്‍ ഞാന്‍ കണ്ടില്ല, നീളം കുറഞ്ഞ, കറുത്ത് മെലിഞ്ഞ ഒരു മനുഷ്യന് വന്നു. അയാള്‍ തിരക്കി
                                                                         
"കുറെ നരം ആയല്ലോ ഇവിടെ നിന്ന് കറങ്ങുന്നു, വിളിക്കാന്‍ ആരും വന്നില്ലേ?"  

ഓ, സമാദാനം ആയി, ഒരു മലയാളിയെ കണ്ടല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.(മനസ്സില്‍ വീണ്ടും ഒരു ലെടു പൊട്ടി എന്ന പഴംചൊല്ല് ഈ അവസരത്തിലും ഉപയോഗിക്കാം , കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയെ പോലെ , സന്തോഷം കൊണ്ട് ഞാന്‍ ചിരിച്ചു) ഇല്ല ആരും വന്നില്ല , എന്നെ വിളിക്കാന്‍ വന്ന ഡ്രൈവര്‍ ഇവിടെ എവിടയോ ഉണ്ട്. പക്ഷേ എനിക്ക് കണ്ടു പിടിക്കാന്‍ കഴിയുനില്ല. 

വല്ല ഫോണ്‍ നമ്പരോ എന്തെകിലും ഉണ്ടോ?  അദേഹം തിരക്കി 

ഞാന്‍ കയില്‍ ഇരുന്ന കടലാസ് കഷണം അദേഹത്തിന് നേരെ നീട്ടി .അയാള്‍ സൊന്തം ഫോണ്‍ എടുത്തു ആ നമ്പറിലേക് വിളിച്ചു. 

അസലാമുഅലയിക്കും  - അപ്പുറത്ത് ആരുടെയോ ഫോണ്‍ കാള്ളിനുവേണ്ടി കാത്തിരുന്ന പോലെ  ഉള്ള സൌണ്ട്. അവര്‍ തങ്ങളില്‍ എന്തൊക്കയോ സംസാരിച്ചു, ഒടുവില്‍ ഡ്രൈവര്‍ നില്‍ക്കുന സ്ഥലം അയാള്‍ക് മനസിലായി എന്ന് എനിക്ക് മനസിലായി :) അദേഹം എന്നെയും കൂട്ടി ആ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലുടെ  നടന്നു. അനുസരണ ഉള്ള ഒരു കൊച്ചു കുട്ടിയെ പോലെ (അല്ല , ഇന്നും ഞാന്‍ അനുസരണ ഉള്ള ഒരു കിട്ടിയാണ്). 

ഞാനും അദേഹത്തെ അനുഗമിച്ചു. അല്പ്പസമയതുനുള്ളില്‍  ഞങ്ങള്‍ ഒരു ടൊയോട്ട ഹൈലക്സ് പിക്കപ്പ്നു അടുത്ത് എത്തി. ഞങ്ങളെ കണ്ട ഉടനെ ആ പച്ച സഹോദരന്‍ ഹിന്ദി ഇല്‍ എന്തൊക്കയോ പുലമ്പുന്നത് കേട്ടു . പിന്നീടു ആണ് മനസിലായത്, പത്തു ദിര്‍ഹം പര്‍ക്ക്കിംഗ് സ്ലോട്ടിന് കൊടുത്തതിന്റെ ദേഷ്യം   തീര്‍ത്തത്  എന്ന്. അങ്ങനെ ഞാന്‍ എന്‍റെ ബാഗും മറ്റും വണ്ടിയില്‍ എടുത്തു വെച്ചു. എന്നിട് ഞാന്‍ ഒന്ന് തിരിങ്ങു നോക്കിയപോള്‍, ഇതുവരെ എന്‍റെ കൂടെ നിന്ന ആ നല്ല സുഹൃത്ത്‌ എവിടെ പോയി എന്ന് എനിക്ക് കണാന്‍ കഴിഞ്ഞില്ല. ഞാന്‍ ആ വിശാലമായ പാര്‍ക്കിംഗ് ഏരിയ ഇല്‍, ആ വിജനതയിലേക്ക് നോക്കികൊണ്ടേ ഇരുന്നു.  പക്ഷേ എനിക്ക് കാണാന്‍ കഴിഞ്ഞില്ല ആ നല്ല സുഹൃത്ത്‌ എങ്ങോട്ട് പോയി എന്ന്. ഒരു ദുതനെ പോലെ വന്നു,  നിമിഷങ്ങള്‍ക്കുള്ളില്‍ അപ്പ്രത്യക്ഷനായ   ആ ചെറിയ മനുഷ്യനെ, ഇന്നും ഞാന്‍ ഒക്കാറുണ്ട്, എവിടെയെകിലും വെച്ച് കാണും എന്ന ഒരു വിശ്വാസത്തില്‍ .


വാല്‍കഷണം : ഒരു അദൃശ്യമായ ശക്തി എന്നും നമ്മെ അനുഗമിക്കുന്നുട്, അത് നമ്മെ എല്ലാ വിഷമ വട്ടത്തില്‍ നിന്നും സംരക്ഷിക്കും, നമ്മുടെ ഗുണം കൊണ്ട് ആവില്ല, ചിലപ്പോള്‍ കാരണവന്മാര്‍ ചെയ്ത പുണ്യം കൊണ്ട് ആവും.